ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ചാ​ലും ട്രെ​യി​ൻ, വ്യോ​മ ഗ​താ​ഗ​തം പു​നഃ​രാ​രം​ഭി​ക്കി​ല്ല

09:16 AM Apr 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ചാ​ലും ട്രെ​യി​ൻ, വ്യോ​മ ഗ​താ​ഗ​തം പു​നഃ​രാ​രം​ഭി​ക്കി​ല്ലെ​ന്നു സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​യാ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

മേ​യ് 15 മു​ത​ൽ വ്യോ​മ ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​നാ​ണ് നി​ല​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​വും കൈ​ക്കൊ​ള്ളു​ക​യെ​ന്നാ​ണു സൂ​ച​ന.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന വി​മാ​ന സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​സ​ഹ​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം വ​രും​വ​രെ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ബു​ക്കിം​ഗ് സ്വീ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

മേ​യ് നാ​ല് മു​ത​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടേ​യും ജൂ​ണ്‍ ഒ​ന്ന് മു​ത​ൽ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളു​ടേ​യും ബു​ക്കിം​ഗ് എ​യ​ർ ഇ​ന്ത്യ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.