അ​മേ​രി​ക്ക​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ്

07:45 AM Apr 19, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ നി​ര​ക്കി​ലും രോ​ഗ​വ്യാ​പ​ന നി​ര​ക്കി​ലും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ള​വു​ക​ൾ വ​രു​ത്തി. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

ഡെ​മോ​ക്രാ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്കു​ക​ളും ഭ​രി​ക്കു​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ത​ന്നെ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​മെ​ന്ന് ധാ​ര​ണ​യിൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ടെ​ക്സ​സി​ലും വെ​ർ​മോ​ണ്ടി​ലും ഏ​പ്രി​ൽ 20നു ​ശേ​ഷം വ്യാ​പ​ര മേ​ഖ​ല​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കും.

അ​തേ​സ​മ​യം മൊ​ണ്ടാ​ന​യി​ൽ ഈ ​മാ​സം 24നു ​ശേ​ഷ​മാ​കും നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങു​ക. ഓ​ഹി​യോ, നോ​ർ​ത്ത് ഡെ​ക്കോ​ട്ട, ഇ​ദാ​ഹോ എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​യ് ഒ​ന്നി​നു ശേ​ഷം വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

എ​ന്നാ​ൽ, അ​മേ​രി​ക്ക കാ​ന​ഡ അ​തി​ർ​ത്തി അ​ട​ഞ്ഞു ത​ന്നെ കി​ട​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.