കോ​വി​ഡ് ജ​പ്പാ​ന്‍റെ ആ​രോ​ഗ്യ​ മേ​ഖ​ല​യെ ത​കി​ടം മ​റി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ

02:54 AM Apr 19, 2020 | Deepika.com
ടോ​ക്കി​യോ: കോ​വി​ഡ് രോ​ഗ​ബാ​ധ ജ​പ്പാ​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യെ ത​കി​ടം മ​റി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലൈ വി​ദ​ഗ്ധ​ർ ത​ന്നെ​യാ​ണ് ഈ ​അ​ഭി​പ്രാ​യം മു​ന്നോ​ട്ട് വ​ച്ച​ത്. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ എ​മ​ർ​ജ​ൻ​സി റൂ​മു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട മ​റ്റ് രോ​ഗി​ക​ളു​ടെ കാ​ര്യ​മാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടൈ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് മ​റ്റ് രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നും ത​ട​സ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളെ​യും ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ജ​പ്പാ​നി​ൽ ഇ​തു​വ​രൈ 9,787 പേ​ർ​ക്കാ​ണ്് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 190 ആ​വു​ക​യും ചെ​യ്തു.