ലോക്ക്ഡൗൺ ഇളവ്; കേ​ന്ദ്ര മ​ന്ത്രി​സ​ഭ സ​മി​തി ച​ർ​ച്ച നടത്തി

10:52 PM Apr 18, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 20ന് ​ശേ​ഷം കോ​വി​ഡ് വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽ ഒ​ഴി​കെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര മ​ന്ത്രി​സ​ഭ സ​മി​തി ച​ർ​ച്ച ചെ​യ്തു. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യിലാ​യി​രു​ന്നു യോ​ഗം.

ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് ഏ​തൊ​ക്കെ ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാം എ​ന്ന​ത് സം​ബ​ന്ധി​ച്ചും സ​മി​തി ച​ർ​ച്ച ചെ​യ്തു. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പി​യൂ​ഷ് ഗോ​യ​ൽ, പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ, സ്മൃ​തി ഇ​റാ​നി, ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, പ്ര​ഹ്ളാ​ദ് ജോ​ഷി, ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്, ഹ​ർ​ദീ​പ് സിം​ഗ് പു​രി, രാം ​വി​ലാ​സ് പ​സ്വാ​ൻ, ജി. ​കി​ഷ​ൻ റെ​ഡ്ഡി എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​മി​തി​ക​ളോ​ട് കൂ​ടി​യ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ ഇ​ള​വു​ക​ളും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ആ​ശ്വാ​സ ന​ട​പ​ടി​യും സ​മി​തി ച​ർ​ച്ച ചെ​യ്തു​വെ​ന്ന് യോ​ഗ​ത്തി​ന് ശേ​ഷം രാ​ജ്നാ​ഥ് സിം​ഗ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.