മ​ഹാ​രാ​ഷ്ട്ര​യി​ൽ 37 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്

10:25 PM Apr 18, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 37 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 29 പേ​രും കോ​ണ്‍​സ്റ്റ​ബിളു​മാ​രാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ആ​യി​രി​ക്കാം ഇ​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട​തെന്നാണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും മും​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. മും​ബൈ​യി​ൽ ഇ​ന്ന് 184 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മും​ബൈ​യി​ൽ കൊ​റോ​ണ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തോ​ടെ 2,269 ആ​യി ഉ​യ​ർ​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 328 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്തെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 3,648 ആ​യി. ശ​നി​യാ​ഴ്ച 11 പേ​ർ കൂ​ടി മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 211 ആ​യി.