മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പുതിയ കേസുകളാണ് ധാരാവിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ധാരാവിയിലെ കോവിഡ് ബാധിതരുടെ എണ്ണം 117 ആയി.
മുംബൈയിൽ ധാരാവി ഉൾപ്പെടെ 184 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ കൊറോണ രോഗ ബാധിതരുടെ എണ്ണം 2,269 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഇന്ന് 328 പുതിയ കോവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 3,648 ആയി. ശനിയാഴ്ച 11 പേർ കൂടി മരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 211 ആയി.
ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; മുംബൈ ആശങ്കയിൽ
09:34 PM Apr 18, 2020 | Deepika.com