തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കഴിയുന്നതുവരെ ബസ് സർവീസുകൾ ഉണ്ടാകില്ല. മേയ് മൂന്നിനുശേഷമെ ബസ് സർവീസുകൾ ആരംഭിക്കുകയുള്ളു. റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ ബസ് സർവീസിന് ഏപ്രിൽ 20 മുതൽ അനുമതി നൽകിയിരുന്നു. എന്നാല്‍ സംസ്ഥാനം ഈ മാര്‍ഗ നിര്‍ദേശം തിരുത്തും.
നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകളും അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളിൽ വാഹനങ്ങള്‍ പുറത്തിറക്കാമെങ്കിലും ജില്ലയ്ക്കു പുറത്തേയ്ക്കുള്ള ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.
ലോക്കായി ബസുകൾ; ലോക്ക്ഡൗണ്‍ കഴിയുംവരെ ബസില്ല
08:42 PM Apr 18, 2020 | Deepika.com