കോ​വി​ഡി​നെ നേ​രി​ടാ​ൻ മ​രു​ന്നു​ക​ൾ; ഇ​ന്ത്യ​ക്ക് ന​ന്ദി അ​റി​യി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ

11:47 AM Apr 18, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മ​രു​ന്നു​ക​ൾ അ‍​യ​ച്ച് ന​ൽ​കി​യ ഇ​ന്ത്യ​ക്ക് ന​ന്ദി അ​റി​യി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ. ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ളാ​ണ് ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​ന് ന​ൽ​കി​യ​ത്. ഇ​ന്ത്യ​യി​ലെ അ​ഫ്ഗാ​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യാ​ണ് ന​ന്ദി അ​റി​യി​ച്ച് ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

ഒ​രു ല​ക്ഷം പാ​ര​സെ​റ്റ​മോ​ൾ, അ​ഞ്ച് ല​ക്ഷം ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വി​ന്‍ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളാ​ണ് ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​ത്. നേ​ര​ത്തെ ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് ഗോ​ത​മ്പ് ക​യ​റ്റി അ​യ​ച്ചി​രു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​തു​വ​രെ 906 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 30 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ബെ​ഹ്‌​റി​ന്‍, യു​എ​ഇ, ഒ​മാ​ന്‍ തു​ട​ങ്ങി​യ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ഇ​ന്ത്യ ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വീ​ന്‍ ക​യ​റ്റി അ​യ​ച്ചി​രു​ന്നു. കു​വൈ​റ്റി​ലേ​ക്ക് പാ​ര​സെ​റ്റാ​മോ​ളും ന​ല്‍​കി​യി​രു​ന്നു.