കെ.​എം ഷാ​ജി​ക്കെ​തി​രേ വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

11:33 AM Apr 18, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി കേ​സി​ൽ മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ കെ.​എം. ഷാ​ജി​ക്കെ​തി​രേ വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ഫ്ഐ​ആ​ർ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ത​ല​ശേ​രി കോ‌​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഷാ​ജി​ക്കെ​തി​രേ വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ൪ അ​നു​മ​തി ന​ൽ​കി​യ​ത്. അ​ഴീ​ക്കോ​ട് ഹൈ​സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ൽ​നി​ന്ന് കെ.​എം. ഷാ​ജി 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

2017 ജ​നു​വ​രി 19ന് ​പ​ദ്മ​നാ​ഭ​ൻ എ​ന്ന വ്യ​ക്തി ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് അ​ന്വേ​ഷ​ണാ​നു​മ​തി. പ്ല​സ്ടു അ​നു​വ​ദി​ച്ച​തി​നു ചെ​ല​വ​ഴി​ച്ച തു​ക​യെ​ക്കു​റി​ച്ച് 2017ൽ ​സ്കൂ​ൾ ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ഴാ​ണു ഷാ​ജി​ക്ക് 25 ല​ക്ഷം രൂ​പ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി​യെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്.