മ​ഞ്ചേ​രി​യി​ലേ​ത് കോ​വി​ഡ് മ​ര​ണ​മ​ല്ല: മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റും

11:25 AM Apr 18, 2020 | Deepika.com
മ​ല​പ്പു​റം:​ മ​ഞ്ചേ​രി​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ കീ​ഴാ​റ്റൂ​ര്‍ സ്വ​ദേ​ശി വീ​രാ​ന്‍​കു​ട്ടി(85)​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ല്‍ ന​ട​ത്തി​യ അ​വ​സാ​ന കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വ് ആ​ണ്.

വൃ​ക്ക​രോ​ഗ​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അസുഖത്തെയും തുടർന്ന് വീ​രാ​ന്‍​കു​ട്ടി​ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉ​ണ്ടാ​യി​രു​ന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കും.

സം​സ്‌​ക്കാ​രം കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ പ്ര​കാ​രം ആ​യി​രി​ക്കി​ല്ല നടത്തുക. എ​ന്നാ​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ അ​ധി​കം ആ​ളു​ക​ള്‍ കൂ​ടി​ച്ചേ​രാ​ന്‍ പാ​ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.