ഔറംഗബാദ്: മഹാരാഷ്ട്രയിൽ 49 വയസുകാരിയെ കൗമാരക്കാരനായ മകൻ തീകൊളുത്തി കൊന്നു. ഒസ്മാനബാദ് ജില്ലയിലെ തേർ പട്ടണത്തിൽ ബുധനാഴ്ചയാണ് സംഭവം. പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനം എന്നാണ് പോലീസ് പറയുന്നത്.
വീട്ടിലെത്തിയ 17 വയസുകാരൻ അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ അമ്മ വിസമ്മതിച്ചതോടെ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളേലേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച മരണം സംഭവിച്ചു.
കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
ആവശ്യപ്പെട്ട പണം നൽകിയില്ല; 49കാരിയെ മകൻ തീകൊളുത്തി കൊന്നു
08:19 AM Apr 18, 2020 | Deepika.com