സം​സ്ഥാ​ന​ത്ത് കു​ടു​ങ്ങി​യ ഓ​സ്ട്രേ​ലി​യ​ൻ പൗ​രന്മാ​ർ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും

08:39 AM Apr 18, 2020 | Deepika.com
കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​ൽ സം​സ്ഥാ​ന​ത്ത് കു​ടു​ങ്ങി​യ ഓ​സ്ട്രേ​ലി​യ​ൻ പൗ​രന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ടു​ത്ത​തോ​ടെ​യാ​ണ് 77 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തി​ന് മ​ട​ങ്ങാ​ൻ വ​ഴി​യൊ​രു​ങ്ങി​യ​ത്.

പ​ല​യി​ട​ത്താ​യു​ള്ള ഓ​സ്ട്രേ​ലി​യ​ൻ സം​ഘ​ങ്ങ​ളോ​ടൊ​പ്പം ചെ​ന്നൈ​യി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച ഇ​വ​ർ യാ​ത്ര തി​രി​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​ർ ഇ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ കൊ​ച്ചി​യി​ലെ​ത്തും.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ റോ​ഡ് മാ​ർ​ഗം ഇ​വ​രെ ചെ​ന്നൈ​യി​ലെ​ത്തി​ക്കും. നേ​ര​ത്തെ, കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​രന്മാ​രു​ടെ സം​ഘ​വും പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു.