സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി നാ​ല​ര കോ​ടി​യോ​ളം ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ഗു​ളി​ക​ക​ൾ ന​ൽ​കി​യെ​ന്ന് കേ​ന്ദ്രം

08:07 AM Apr 18, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ല​ര കോ​ടി​യോ​ളം ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ഗു​ളി​ക​ക​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

4.29 കോ​ടി ഗു​ളി​ക​ക​ൾ ന​ൽ​കി​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. എ​ന്നാ​ൽ, ഇ​ത് നാ​ല​ര​ക്കോ​ടി​യോ​ളം വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം 4,12,400 പി​പി​ഇ കി​റ്റു​ക​ളും 25,82,178 എ​ൻ-95 മാ​സ്കു​ക​ളും സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കി.

അ​ടു​ത്തു ത​ന്നെ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ പി​പി​ഇ കി​റ്റു​ക​ൾ സിം​ഗ​പ്പൂ​രി​ൽ നി​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.