രാ​ജ​സ്ഥാ​നി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്

07:05 AM Apr 18, 2020 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ പേ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ത്ത് വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് പോ​യ അ​ഞ്ചം​ഗ പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് ആ​ളു​ക​ൾ ആ​ക്ര​മി​ച്ച​ത്.

കൊ​ട്വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​രെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.