വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധനത്തിൽ തന്റെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ വൻ വിജയമാണെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഭരണകൂടം കൈക്കൊണ്ട നടപടികൾ ഇല്ലായിരുന്നുവൈങ്കിൽ രണ്ടു മില്യണ്‍ ആളുകൾക്കെങ്കിലും അമേരിക്കയിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടേനേ എന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ ജനത ഭരണകൂടത്തിന്റെ നിർദേശങ്ങൾ അതുപോലെ നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. തനിക്കൊപ്പമുള്ളവരെ വിശ്വസിച്ച് മുന്നോട്ട് പോയതാണ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിനു കാരണമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ മരണനിരക്കിനെ പിടിച്ചു നിർത്താനായി; സ്വയം പുകഴ്ത്തലുമായി ട്രംപ്
07:06 AM Apr 18, 2020 | Deepika.com