ന്യൂഡൽഹി ലോക്ക്ഡൗണിനിടയിൽ യുവതി പോലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി. ഡൽഹി സ്വദേശിയായ മിനി പോലീസ് വാനിൽ പ്രസവിച്ചത്. സഹോദരിക്കും ഭർത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകാനായി തിരിച്ച മിനിക്ക് വേദന അധികമായിട്ടും ആംബുലൻസ് എത്തിയില്ല.
ഇതോടെയാണ് മിനിയുടെ ഭർത്താവിന്റെ സഹോദരി പോലീസ് സഹോയം തേടിയത്. പോലീസ് വാനിലായിരുന്നു യാത്ര. ഇവർക്കൊപ്പം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും കൂട്ടിയാണ് ആശുപത്രിയിലേക്ക് അയച്ചത്. യാത്ര ഏകദേശം ഒരുകിലോമീറ്റർ പിന്നിട്ടതോടെ യുവതി പോലീസ് വാനിൽ പ്രസവിക്കുകയായിരുന്നു.
യുവതിയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്ന വനിത കോണ്‍സ്റ്റബിളും ചേർന്ന് കുട്ടിയെ പുറത്തെടുത്തു. പ്രഥമ ശ്രുശ്രൂഷകൾക്ക് ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല.
ഡൽഹിയിൽ പോലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി യുവതി
07:07 AM Apr 18, 2020 | Deepika.com