ലണ്ടൻ: കോവിഡ് വ്യാപനത്തിനിടെ വ്യാജ വാർത്തകളും വ്യാപകമായി പരക്കുന്നുണ്ട്. ചികിത്സാ രീതികൾ സംബന്ധിച്ചും മരുന്ന് കണ്ടുപിടിച്ചെന്നും നൂറു കണക്കിനു പേരെ ഒരേ കുഴിയിൽ അടക്കുന്നുവെന്നുമെല്ലാം വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വൈറസ് ബാധിച്ച് യുവതി മരിച്ചെന്ന പേരിലുമെത്തി വ്യാജ വാർത്ത.
ലണ്ടനിൽ താമസമാക്കിയ എൽസി കുബെ എന്ന കെനിയൻ യുവതിയുടെ പേരിലാണ്് വാർത്ത. ഉഗാണ്ടയിൽ കോവിഡ് ബാധിച്ച് മരിച്ച നാലാമത്തെയാൾ എന്ന കുറിപ്പോടെയാണ് വാർത്ത പരക്കുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട എൽസി തന്നെ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. എന്താണ് പോസ്റ്റ് ചെയ്യുന്നതെന്നും ഷെയർ ചെയ്യുന്നതെന്നും അത് ചെയ്യുന്നവർക്ക് ഉറച്ച ബോധ്യമുണ്ടാകണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് ബാധിച്ച് യുവതി മരിച്ചെന്ന് വ്യാജ പ്രചരണം
07:20 AM Apr 18, 2020 | Deepika.com