ധാ​രാ​വി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​ട​ന്നു; മ​ര​ണം 10

11:14 PM Apr 17, 2020 | Deepika.com
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച മാ​ത്രം 15 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 101 ആ​യി.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന 62 വ​യ​സു​കാ​ര​ൻ ഇ​ന്ന് മ​രി​ച്ച​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി ഉ​യ​ർ​ന്നു. എ​ട്ടു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ചേ​രി​യാ​ണ് ധാ​രാ​വി. ഇ​വി​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ജീ​വി​ക്കു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. ജ​ന​ങ്ങ​ളു​ടെ മോ​ശം സാ​മ്പ​ത്തി​ക നി​ല​യും കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 118 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3,320 ആ​യി. ഏ​ഴു പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. മ​ര​ണ സം​ഖ്യ 122 ആ​യി. മും​ബൈ​യി​ൽ മാ​ത്രം 2,085 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്.