ദുബായ്: പ്രവാസി മലയാളി ദുബായിയിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. കൊല്ലം പ്രാക്കുളം മായാവിലാസിൽ അശോകനാണ് ജബൽ അലി വ്യവസായ മേഖലയിൽ മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ കാൽ ഞരന്പുകൾ മുറിച്ചശേഷം ഇദ്ദേഹം കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു ചാടുകയായിരുന്നു. മിനി ബസിനു മുകളിലേക്ക് വീണ ഇദ്ദേഹത്തെ പോലീസ് സംഘം ആബുലൻസിൽ റാഷിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നോടെ മരണം സംഭവിച്ചു.
ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നെന്ന റിപ്പോർട്ടുകൾ ദുബായ് പോലീസ് നിഷേധിച്ചു. മെഡിക്കൽ റിപ്പോർട്ടുകളിൽ എവിടെയും കോവിഡിന്റെ പരാമർശമില്ലെന്നു പോലീസ് വക്താവ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡിനെ സംബന്ധിച്ച ആശങ്കയാണ് അശോകന്റെ മരണത്തിലേക്കു നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അൾസർ ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് അശോകൻ മരുന്നു കഴിച്ചിരുന്നന്നെന്ന് അടുപ്പക്കാർ പറഞ്ഞു.
കൊല്ലം സ്വദേശി ദുബായിൽ ജീവനൊടുക്കി; കോവിഡില്ലെന്നു പോലീസ്
09:15 PM Apr 17, 2020 | Deepika.com