മസ്ക്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി രാജേന്ദ്രൻ നായർ (76) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
40 വർഷത്തിലധികമായി ഒമാനിലുള്ള ഇദ്ദേഹം റൂവിയിൽ ക്ലിനിക്ക് നടത്തുകയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്നു റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിച്ചു.
ഒമാനിൽ കോവിഡ് ബാധിച്ച് ചങ്ങനാശേരി സ്വദേശിയായ ഡോക്ടർ മരിച്ചു
09:03 PM Apr 17, 2020 | Deepika.com