മ​ല​യാ​ളി യു​വാ​വ് കു​വൈ​ത്തി​ൽ മ​രി​ച്ചു; കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും

08:46 PM Apr 17, 2020 | Deepika.com
കു​വൈ​ത്ത്: കു​വൈ​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് പ​നി​യും ശ്വാ​സം​മു​ട്ട​ലും മൂ​ലം മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര മാ​യം അ​മ്പൂ​രി വെ​ട്ടു​ക​ല്ലേ​ൽ സെ​ബാ​സ്റ്റിൻ ജോ​സ​ഫ് - റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ജോ സെ​ബാ​സ്റ്റിൻ (34) ആ​ണ് മ​രി​ച്ച​ത്. ടാ​ക്സി ഡ്രൈ​വ​റാ​യ ജോ​ജോ മെ​ഹ​ബു​ള്ള ബ്ലോ​ക്ക് ഒ​ന്നി​ൽ ആ​യി​രു​ന്നു താ​മ​സം.

ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​മു​ണ്ട്. ഇ​വ​ര്‍ നാ​ട്ടി​ലാ​ണ്. മൂ​ന്നു ദി​വ​സം മു​ന്‍​പ് പ​നി​യെ​ത്തു​ട​ർ​ന്നു ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു സു​ഹൃ​ത്തു​ക്ക​ള്‍ ആം​ബു​ല​ന്‍​സ് വി​ളി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മെ​ഹ​ബു​ള്ള ക്ലി​നി​ക്കി​ല്‍ എ​ത്തി. ഇ​വി​ടെ​നി​ന്ന് പി​ന്നീ​ട് ആം​ബു​ല​ന്‍​സി​ല്‍ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

എ​ന്നാ​ല്‍, ഒ​ന്നോ​ടെ മ​ര​ണം സം​ഭ​വി​ച്ചെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ്-19 പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വി​ട്ടു​ന​ൽ​കും.