കൈ​ക​ളി​ല്ലാ​ത്ത കു​ര​ങ്ങ​ന് പ​ഴം പൊ​ളി​ച്ചു​ന​ൽ​കി പോ​ലീ​സു​കാ​ര​ൻ; വീ​ഡി​യോ

08:12 PM Apr 17, 2020 | Deepika.com
മും​ബൈ: കൈ​ക​ളി​ല്ലാ​ത്ത കു​ര​ങ്ങ​ന് പ​ഴം പൊ​ളി​ച്ചു​ന​ൽ​കി പോ​ലീ​സു​കാ​ര​ൻ. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ കാ​രു​ണ്യം പ്ര​ച​രി​ക്കു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ടു​ത്തു​ള്ള മ​തി​ലി​ൽ ഇ​രു​ന്നാ​ണ്, മാ​സ്ക് ധ​രി​ച്ച് ഫോ​ണ്‍ ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര​ൻ ന​ൽ​കു​ന്ന പ​ഴം കു​ര​ങ്ങ​ൻ ക​ഴി​ക്കു​ന്ന​ത്. ഇ​തി​നി​ടെ പ​ഴ​ത്തി​ന്‍റെ തൊ​ലി പൊ​ളി​ച്ചു ന​ൽ​കു​ന്നു​മു​ണ്ട്. അം​ഗ​പ​രി​മി​ത​നാ​യ കു​ര​ങ്ങ​ന് പോ​ലീ​സ് ഓ​ഫീ​സ​ർ ഭ​ക്ഷ​ണം കൊ​ടു​ക്കു​ക​യാ​ണ് എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് എ​വി​ടെ​നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് എ​ന്നു വ്യ​ക്ത​മ​ല്ല.