കേന്ദ്രത്തിലും സാലറി ചലഞ്ച്; അടുത്ത മാർച്ച് വരെ ഒരു ദിവസത്തെ ശമ്പളം നൽകണം
07:35 PM Apr 17, 2020 | Deepika.com
ന്യൂഡൽഹി: കേന്ദ്രത്തിലും സാലറി ചലഞ്ച്. കേന്ദ്ര റവന്യൂവകുപ്പിൽ സാലറി ചലഞ്ചിനുള്ള ഉത്തരവിറങ്ങി. 2021 മാർച്ച് വരെ എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് ഉത്തരവ്. പിഎം കെയറിലേക്കാണ് ഈ തുക നൽകേണ്ടത്. വിസമ്മതം ഉള്ള ജീവനക്കാർ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.