തിരുവനന്തപുരം: പിഎസ് സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് സമയപരിധി നീട്ടി നൽകി സർക്കാർ ഉത്തരവിറക്കി.
ലോക്ക്ഡൗണ്‍ കാലയളവിലോ അതിന് ഒരു മാസം മുന്‍പോ പിഎസ് സിയിൽനിന്ന് അഡ്വൈസ് മെമ്മോ ലഭിച്ച്, നിയമനാധികാരിയിൽനിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ജോലിയിൽ പ്രവേശിക്കുന്നതിന് ഇവർക്കു സമയപരിധി നീട്ടി നൽകിയിട്ടുണ്ട്.
ജോലിയിൽ പ്രവേശിക്കാനായി സമയം ദീർഘിപ്പിച്ച് നൽകി കാലാവധി കഴിഞ്ഞവർക്കും ഉത്തരവ് ബാധകമാണെന്നു സർക്കാർ അറിയിപ്പിൽ പറയുന്നു.
ലോക്ക്ഡൗണ്‍: പിഎസ് സി ജോലിയിൽ പ്രവേശിക്കാനുള്ള തിയതി നീട്ടി സർക്കാർ
07:25 PM Apr 17, 2020 | Deepika.com