കോ​ട്ട​യി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ യു​പി 300 ബ​സ് അ​യ​ക്കു​ന്നു

08:13 PM Apr 17, 2020 | Deepika.com
ല​ക്നോ: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ എ​ത്തി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ബ​സ് അ​യ​ക്കു​ന്നു. 300 ബ​സു​ക​ളാ​ണ് യു​പി സ​ർ​ക്കാ​ർ അ​യ​ക്കു​ന്ന​ത്.

വി​വി​ധ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ച്ചിം​ഗ് ഹ​ബ്ബാ​യ കോ​ട്ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം, വെ​ള്ളം, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യും അ​യ​ച്ചു​ന​ൽ​കു​മെ​ന്ന് ആ​ഗ്ര​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഒ​രു ബ​സി​ൽ 25 വി​ദ്യാ​ർ​ഥി​ക​ളാ​വും ഉ​ണ്ടാ​വു​ക. ആഗ്രയിൽനിന്ന് 200 ബസുകളും ഝാ​ൻ​സി​ൽനിന്ന് 110 ബസുകളും അ​യ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് കോ​ട്ട​യി​ൽ കു​ടു​ങ്ങി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഐ​ഐ​ടി, ജെ​ഇ​ഇ, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യെ​ത്തി​യ​താ​ണി​വ​ർ.