കാസർഗോഡ്: ലോക്ക്ഡൗണ്‍ ലംഘിച്ച് അനുമതിയില്ലാതെ കേരളത്തിൽ പ്രവേശിച്ച നാലുപേർ പിടിയിൽ. അതിർത്തി കടന്നുവന്ന നാലുപേരെ തലപ്പാടിയിലാണു പിടികൂടിയത്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച് അനുമതിയില്ലാതെ അതിർത്തി കടന്നു ജില്ലയിൽ പ്രവേശിക്കുന്നവരെ പിടികൂടി 14 ദിവസം സർക്കാരിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നു ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു അറിയിച്ചു.
കേരളത്തിലേക്കു കടന്ന നാലുപേർ തലപ്പാടിയിൽ പിടിയിൽ; നിരീക്ഷണത്തിലാക്കി
06:05 PM Apr 17, 2020 | Deepika.com