തിരുവനന്തപുരം: കെ.എം ഷാജി എംഎൽഎക്കെതിരായ കേസ് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയപരമായും നിയമപരമായും കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വർഷം മുമ്പുള്ള പരാതി ഇപ്പോൾ കുത്തിപ്പൊക്കുകയായിരുന്നു. പ്രതിപക്ഷത്തെ തളർത്താമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
ഷാജി എംഎൽഎക്കെതിരായ കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപിയും ആരോപിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ ഷാജിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഷാജി കേസ് പ്രതികാര നടപടി; ചെന്നിത്തല
05:39 PM Apr 17, 2020 | Deepika.com