കോ​ണ്‍​ഗ്ര​സു​കാ​ർ കൊ​ഞ്ഞാ​ണ​ൻ​മാ​രെ​ന്ന് ബെ​ന്യാ​മി​ൻ; സ​ര്‍​ഗാ​ത്മ​ക വ​ള​ര്‍​ച്ച​യെ​ന്നു ബ​ല്‍​റാം

05:35 PM Apr 17, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച യു​വ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ൻ. ഉ​ട​ൻ​ത​ന്നെ ത​ക്ക മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ വി.​ടി. ബ​ൽ​റാ​മും.

പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​നം നി​ർ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ വി.​ടി. ബ​ൽ​റാം, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, ഷാ​ഫി പ​റ​ന്പി​ൽ, ടി. ​സി​ദ്ധി​ഖ് തു​ട​ങ്ങി​യ​വ​ർ പ​രി​ഹ​സി​ച്ചു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നെ വി​മ​ർ​ശി​ച്ചാ​ണു ബെ​ന്യാ​മി​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പെ​ഴു​തി​യ​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ഇ​ന്ത്യ​യു​ടേ​യും ഭാ​വി ഈ ​കൊ​ഞ്ഞാ​ണ​ൻ​മാ​രു​ടെ കൈ​യി​ൽ ഭ​ദ്ര​മാ​ണ​ല്ലോ എ​ന്നോ​ർ​ക്കു​ന്പോ​ഴാ​ണ് ഒ​രു ഇ​ത്... എ​ന്നാ​ണു ബെ​ന്യാ​മി​ന്‍റെ പ​രി​ഹാ​സം.

ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച ബ​ൽ​റാം "ആ​ടു​ജീ​വി​ത’​ത്തി​ൽ​നി​ന്ന് "ശ​രീ​ര​ശാ​സ്ത്ര’​ത്തി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ര്‍​ഗാ​ത്മ​കത​യു​ടെ "വ​ള​ർ​ച്ച​' കൃ​ത്യ​മാ​യി ബോ​ധ്യ​പ്പെ​ട്ട​തു​കൊ​ണ്ട് മ​റു​പ​ടി​യാ​യി ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്ന് തി​രി​ച്ച​ടി​ച്ചു.