ആലപ്പുഴയിൽ വള്ളം മുങ്ങി 7,500 കിലോ അരി നനഞ്ഞുപോയി
04:20 PM Apr 17, 2020 | Deepika.com
ആലപ്പുഴ: തകഴിയിലെ ഗോഡൗണിൽ നിന്ന് കൈനകരിയിലെ റേഷൻ കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി 7,500 കിലോ അരി നനഞ്ഞുപോയി. 15,000 കിലോ അരിയാണ് വള്ളത്തിലുണ്ടായിരുന്നത്. നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു വള്ളം മുങ്ങിയത്.