ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഗോ​ഡൗ​ണി​ലേ​ക്ക് വ​ന്ന ലോ​റി​യി​ല്‍ മോ​ഷ​ണം

03:28 PM Apr 17, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഗോ​ഡൗ​ണി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ലോ​റി​യി​ല്‍ നി​ന്നും അ​ഞ്ച് കെ​യ്‌​സ് മ​ദ്യം മോ​ഷ​ണം പോ​യി. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷന്‍റെ ഗോ​ഡൗ​ണി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മ​ദ്യ​മാ​യി​രു​ന്നു ഇ​ത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനെ തുടർന്ന് മാ​മം പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ നിർത്തിയിട്ടിരുന്ന ര​ണ്ട് ലോ​റി​ക​ളി​ല്‍ ഒ​ന്നി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ലോ​റി​യു​ടെ ടാ​ര്‍​പോ​ളി​ന്‍ കു​ത്തി​ക്കീ​റി​യാ​ണ് മ​ദ്യം മോ​ഷ്ടി​ച്ച​ത്.

സം​ഭ​വം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ലോ​റി ജീ​വ​ന​ക്കാ​ര്‍ ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.