മന്ത്രി സു​നി​ൽ കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

03:34 PM Apr 17, 2020 | Deepika.com
തൃ​ശൂ​ർ: കൃഷിമ​ന്ത്രി വി.എസ്. സു​നി​ൽ കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ അ​ടു​പ്പ് കൂ​ട്ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. മന്ത്രിയുടെ അ​ന്തി​ക്കാ​ടു​ള്ള വീ​ടി​ന് മു​ന്നി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ നേതൃത്വത്തിലുള്ള സമൂഹ അ​ടു​ക്ക​ള മാ​ത്രം പോ​ലീ​സ് അ​ട​ച്ച​തി​നെ​തി​രെ​യാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധം ത​ട​യാ​നെ​ത്തി​യ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പി​ന്നീ​ട് പ്ര​തി​ധേ​ഷ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടേ​യും അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്തെ​ന്നാ​യിരുന്നു പ്രതിഷേധം.