കൊച്ചി: പ്രവാസികളെ ഉടന്‍ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കേന്ദ്രം. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ദുബായ് കെഎംസിസി ആണ് ഹര്‍ജി നല്‍കിയത്.
ഇതിന് പിന്നാലെ പ്രവാസികളെ കൊണ്ടുവരില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ എടുത്തുചാടി നടപടി എടുക്കില്ലെന്നും ജനങ്ങളുടെ ജീവന് ബലികൊടുത്ത് പ്രവാസികളെ എത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ കൂടിയാണ് മുരളീധരന് നിലപാട് അറിയിച്ചത്.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ നാട്ടിലേക്ക് മടക്കികൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങളിലേക്ക് അവരെ തള്ളിവിടുമെന്നും ഇത് അറിയാവുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്ത് ചാടി നടപടി സ്വീകരിക്കാത്തതെന്നും മുരളീധരന് പറഞ്ഞു.
പ്രവാസികളെ ഉടന്‍ മടക്കിക്കൊണ്ടുവരില്ല; ഹൈക്കോടതിയില്‍ കേന്ദ്രം
02:16 PM Apr 17, 2020 | Deepika.com