വു​ഹാ​നി​ലെ കോ​വി​ഡ് മ​ര​ണ നി​ര​ക്കി​ൽ പു​തി​യ ക​ണ​ക്കു​മാ​യി ചൈ​ന

12:54 PM Apr 17, 2020 | Deepika.com
ബെ​യ്ജിം​ഗ്: ലോ​ക​വ്യാ​പ​ക​മാ​യി ദു​ര​ന്തം വി​ത​ച്ച കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ലെ വു​ഹാ​ൻ പ്ര​വ​ശ്യ​യി​ൽ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ ചൈ​നീ​സ് സ​ർ​ക്കാ​ർ തി​രു​ത്ത​ൽ വ​രു​ത്തു​ന്നു. സ​ർ​ക്കാ​ർ നി​ല​വി​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ന്‍റെ 50 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് പു​തി​യ ക​ണ​ക്കി​ലു​ള്ള​ത്.

പു​തി​യ ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വു​ഹാ​നി​ൽ മാ​ത്രം 3,869 പേ​ർ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. തെ​റ്റാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു​വെ​ന്നും പ​ഴ​യ ക​ണ​ക്കി​ൽ പ​ല​തും വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഇതിന് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. നേരത്തെ വു​ഹാ​നി​ൽ 1,290 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

ഇ​തോ‌​ടെ വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദേ​ശീയ മ​ര​ണ സം​ഖ്യ 39 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്ന് 4,632 ആ​യി. ചൈ​നീ​സ് സ​ർ​ക്കാ​ർ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്ന് തു​ട​ക്കം മു​ത​ൽ ത​ന്നെ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു.