റി​സ​ർ​വ് ബാ​ങ്ക് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ അ​പ​ര്യാ​പ്ത​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

12:28 PM Apr 17, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ അ​പ​ര്യാ​പ്ത​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം ആ​ർ​ബി​ഐ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​റു​പ​ത് ശ​ത​മാ​നം പ​ണം അ​ധി​കം ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​നം പൊ​ള്ള​യാ​ണ്. വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു. മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പ​ലി​ശ ഒ​ഴി​വാ​ക്ക​ണം. മൊ​റ​ട്ടോ​റി​യം ഒ​രു വ​ർ​ഷം ആ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നിർദേശിച്ചു.

സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ആ​ർ​ബി​ഐ മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്ക് 3.75% ശ​ത​മാ​ന​മാ​ക്കി ആ​ർ​ബി​ഐ കു​റ​ച്ചി​രു​ന്നു. അ​തേ​സ​മ​യം റി​പ്പോ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല. ബാ​ങ്കു​ക​ൾ​ക്ക് 50,000 കോ​ടി രൂ​പ​യും ആ​ർ​ബി​ഐ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ണ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ഇ​ത്.

ന​ബാ​ർ​ഡ്, സി​ഡ്ബി, ദേ​ശീ​യ ഹൗ​സിം​ഗ് ബാ​ങ്ക് എ​ന്നി​വ​യ്ക്കും 50,000 കോ​ടി വീ​തം ന​ൽ​കും. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 60 ശ​ത​മാ​നം അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.