ലോ​ക്ക് ഡൗ​ണി​ൽ കു​ടു​ങ്ങി​യ പാ​ക് പൗ​ര​ന്മാ​ർ ഇ​ന്ത്യ​യി​ൽ​നി​ന്നും മ​ട​ങ്ങി

11:21 AM Apr 17, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ 41 പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​രെ മ​ട​ക്കി അ​യ​ച്ചു. അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി വ​ഴി​യാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. ആ​ഗ്ര, ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രാ​ണ് ഇ​വ​ർ.

സ​ന്ദ​ർ​ശ​നം, തീ​ർ​ഥാ​ട​നം, ചി​കി​ത്സ എ​ന്നീ വി​സ​ക​ളി​ൽ എ​ത്തി​യ​വ​രാ​ണ് ഇ​വ​ർ. ഹൈ​ക്ക​മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പൗ​ര​ന്മാ​രെ സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് പാ​ക് ഹൈ​ക്ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.