ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സം​ശ​യി​ക്കു​ന്ന രോ​ഗി മ​രി​ച്ചു; 68 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ക്വാ​റന്‍റൈ​നി​ൽ

10:09 AM Apr 17, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് സം​ശ​യി​ക്കു​ന്ന രോ​ഗി മ​രി​ച്ച​തോ​ടെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 68 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ ഭ​ഗ​വാ​ൻ മ​ഹാ​വീ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നേ​ര​ത്തെ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന ഇ​വ​ർ അ​സു​ഖം വ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കോ​വി​ഡ് സാ​ന്പി​ൾ പ​രി​ശോ​ധ​ന ഫ​ലം ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​വ​ർ വി​ദേ​ശ​ത്ത് പോ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.