"ഹോ​ട്ട്‌​സ്‌​പോ​ട്ടാ​യി' മ​ഹാ​രാ​ഷ്ട്ര; കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 3,000 ക​ട​ന്നു

09:52 AM Apr 17, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3,000 ക​ട​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. 3,205 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 300 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. 194 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.

ധാ​രാ​വി​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. 26 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ധാ​രാ​വി​യി​ല്‍ നി​ന്നു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 86 ആ​യി. ഒ​ന്‍​പ​ത് പേ​രാ​ണ് ധാ​രാ​വി​യി​ല്‍ മാ​ത്രം മ​രി​ച്ച​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് രാ​ജ്യ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 13,387 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 1,007 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.