ന്യൂ​യോ​ർ​ക്കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി

07:06 AM Apr 16, 2020 | Deepika.com
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത് ന്യൂ​യോ​ർ​ക്കി​ലാ​ണ്. ഇ​വി​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ അ​ധികൃത​ർ തീ​രു​മാ​നി​ച്ചു. ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ കു​മോ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ത് സം​ബ​ന്ധി​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​ർ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​റി​യി​ച്ച കു​മോ അ​മേ​രി​ക്ക​യോ ന്യൂ​യോ​ർ​ക്കോ ഒ​ന്നും ഇ​പ്പോ​ഴും പൂ​ർ​ണ സു​ര​ക്ഷി​ത​മാ​യി​ട്ടി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 752 പേ​ർ​ക്കാ​ണ് ന്യൂ​യോ​ർ​ക്കി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തു​മെ​ല്ലാം ന്യൂ​യോ​ർ​ക്കി​ലാ​ണ്. നേ​ര​ത്തെ, മ​റ്റു പ​ല​രാ​ജ്യ​ങ്ങ​ളി​ലും മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.