ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത് ട്രം​പ്

04:57 AM Apr 16, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധ​യി​ൽ വി​റ​ങ്ങ​ലി​ച്ച അ​മേ​രി​ക്ക​യി​ൽ ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ളെ എ​തി​ർ​ത്ത് പ്ര​സി​ഡ​ണ്ട്് ഡോ​ണ​ൾ​ഡ് ട്രം​പ്. മ​ര​ണ സം​ഖ്യ വ​ർ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് അ​ട​ച്ചു​പൂ​ട്ട​ൽ പ്ര​ഖ്യാ​പി​ച്ച​ത്. അ​തെ​ങ്ങ​നെ ഇ​പ്പോ​ൾ പി​ൻ​വ​ലി​ക്കാ​നാ​കും- ട്രം​പ് ചോ​ദി​ച്ചു.

ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്കു​ന്നു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും മ​ന​സി​ലാ​ക്കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്നു​മു​ണ്ട്- ട്രം​പ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ വി​ഷ​മ​ത​ക​ൾ മു​ന്നി​ൽ ക​ണ്ട് അ​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ണ്ട് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് ഡെ​മോ​ക്രാ​റ്റു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ട​ച്ചു​പൂ​ട്ട​ൽ നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കാ​മെ​ന്നും സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി എ​ന്തു​വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കേ​ണ്ട​ത് അ​വ​രാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.