ലോകാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​ക്കൊ​പ്പം മാ​ത്രം... രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ട്രം​പ്

05:13 AM Apr 16, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രാ​യ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​താ​ണ്. ചൈ​നീ​സ് അ​തി​ർ​ത്തി അ​ട​യ്ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ നീ​ക്ക​ത്തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​തി​ർ​ത്തി​രു​ന്നു- ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.

ദുഃ​ഖ​ക​ര​മാ​യ അ​വ​സ്ഥ എ​ന്തെ​ന്നാ​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ളെ​ല്ലാം ത​ന്നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യേ മാ​ത്ര​മാ​ണ് വി​ശ്വ​സി​ച്ച​ത്. ഒ​രു രാ​ജ്യ​ങ്ങ​ളും ഒ​രു നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ല്ല. എ​ന്നാ​ൽ, ഇ​തി​ന്‍റെ​യൊ​ക്കെ ഫ​ല​മെ​ന്താ​ണെ​ന്ന് ഇ​റ്റ​ലി​യി​ലും സ്പെ​യി​നി​ലും ഫ്രാ​ൻ​സി​ലു​മെ​ല്ലാം ന​മ്മ​ൾ ക​ണ്ട​താ​ണ്- ട്രം​പ് പ​റ​ഞ്ഞു.

ഇ​തൊ​ക്കെ​കൊ​ണ്ടാ​ണ് ഡ​ബ്ല്യൂ​എ​ച്ച്ഒ ചൈ​ന​യ്ക്ക് ഒ​പ്പം മാ​ത്ര​മാ​ണ് നി​ൽ​ക്കു​ന്ന​ത് എ​ന്ന് താ​ൻ പ​റ​ഞ്ഞ​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു​ള്ള ധ​ന​സ​ഹാ​യം അ​മേ​രി​ക്ക നി​ർ​ത്തി​യ​ത് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്.