ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം നി​ർ​ത്തൽ​; അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ബി​ൽ​ഗേ​റ്റ്സ്

03:40 AM Apr 16, 2020 | Deepika.com
ന്യൂ​യോ​ർ​ക്ക്: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കി​യ അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് മെ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്. ലോ​കം ആ​രോ​ഗ്യ​രം​ഗ​ത്ത് ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കു​ന്ന​ത് ആ​പ​ത്ത് ക്ഷ​ണി​ച്ചു വ​രു​ത്ത​ലാ​ണെ​ന്ന് ബി​ൽ ഗേ​റ്റ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ആ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടാ​ൽ മ​റ്റൊ​രു സം​ഘ​ട​ന​യ്ക്കും ആ ​വി​ട​വ് നി​ക​ത്താ​ൻ സാ​ധി​ക്കി​ല്ല. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സേ​വ​നം ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ലോ​കം ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ബി​ൽ ഗേ​റ്റ്സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.