ധാ​രാ​വി​യി​ൽ കോ​വി​ഡ് മ​ര​ണം എ​ട്ടാ​യി

03:36 AM Apr 16, 2020 | Deepika.com
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം. അ​ന്പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​യാ​ൾ ഏ​പ്രി​ൽ 10 മു​ത​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​തോ​ടെ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. 60 പേ​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച മും​ബൈ​യി​ൽ 183 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മും​ബൈ​യി​ലെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,936 ആ​യി. മും​ബൈ​യി​ൽ ആ​കെ മ​ര​ണം113 ആ​ണ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​തും മ​ഹാ​രാ​ഷ്ട്രയിലാ​​ണ്. സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ൾ 2,801 ആ​ണ്.