ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ പാ​ക് പൗ​രന്മാ​രെ ഇ​ന്ത്യ ഉ​ട​ൻ തി​രി​ച്ച​യ​ക്കും

02:14 AM Apr 16, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ണി​ൽ രാ​ജ്യ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 180 പാ​കി​സ്ഥാ​ൻ പൗ​രന്മാ​രെ തി​രി​ച്ച​യ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്ത്യ ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 41 പേ​രെ തി​രി​ച്ച​യ​ക്കും. വ്യാ​ഴാ​ഴ്ച വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി വ​ഴി​യാ​ണ് ഇ​വ​രെ തി​രി​കെ അ​യ​യ്ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് കു​ടു​ങ്ങി​യ 180 പാ​ക് പൗ​രന്മാർ​ക്ക് തി​രി​ച്ചു​പോ​വ​ണ​മെ​ന്നും അ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പാ​ക് ഹൈ​ക്ക​മ്മീ​ഷ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച തി​രി​ച്ചു​പോ​വു​ന്ന 41 പാ​ക് സ്വ​ദേ​ശി​ക​ൾ ഉ​ള്ള​ത്. മ​ട​ങ്ങി​പ്പോ​വു​ന്ന എ​ല്ലാ​വ​രേ​യും ഇ​ന്ത്യ​ൻ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ, ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് വാ​ഗാ അ​തി​ർ​ത്തി​യും അ​ട​ച്ചി​ട്ടി​രു​ന്നു.