കോ​വി​ഡ്: ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി

02:15 AM Apr 16, 2020 | Deepika.com
ബെർലിൻ: കോവിഡ് വ്യാപനത്തോത് കുറഞ്ഞതിനു പിന്നാലൈ ലോക്ക് ഡൗണ്‍ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി ജർമനി. ജർമൻ ചാൻസലർ ആംഗല മെർക്കൽ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. കർശന ഉപാധികളോടെയാകും ഇളവുകൾ അനുവദിക്കുകയെന്നും മെർക്കൽ വ്യക്തമാക്കി.

സാമൂഹിക അകലം നിർബന്ധമായും പാലിക്കണമൈന്നും ഇത് മേയ് മൂന്നു വരെ തുടരുമെന്നും മെർക്കൽ അറിയിച്ചു. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അവർ നിർദേശിച്ചു.

ഏതൊക്ക തരത്തിലുള്ള കടകൾ തുറക്കാമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ പിന്നീട് അറിയിക്കുമെന്ന് പറഞ്ഞ മെർക്കൽ സ്കൂളുകൾ മേയ് നാലു മുതൽ തുറക്കാമെന്നും വ്യക്തമാക്കി. പക്ഷേ, പരീക്ഷ ഉള്ള കുട്ടികൾ മാത്രമേ ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ എത്തേണ്ടതുള്ളു.

കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ അതിവേഗം ഫലം കാണുന്നുവെന്ന വിലയിരുത്തലിന്‍റെ ഫലമായാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നത്.

പൊതുചടങ്ങുകളും മതചടങ്ങുകളുമെല്ലാം ഓഗസ്റ്റ് 31 വരെ ഉണ്ടാകില്ലെന്നാണ് വിവരം.