കോ​വി​ഡ് പോ​രാ​ട്ടം: ബു​ധ​നാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന് ദേ​ശീ​യ ഗാ​നം ആ​ല​പി​ക്ക​ണ​മെ​ന്ന് യു​എ​ഇ

11:41 PM Apr 15, 2020 | Deepika.com
ദു​ബാ​യ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ളു​ക​ൾ​ക്കി​ട​യി​ൽ മ​നോ​വീ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പോ​സി​റ്റീ​വി​റ്റി നി​റ​യ്ക്കു​ന്ന​തി​നു​മാ​യി പു​തി​യ പ​രി​പാ​ടി​യു​മാ​യി യു​എ​ഇ. "​ടു​ഗെ​ദ​ർ വി ​ചാ​ന്‍റ് ഫോ​ർ യു​എ​ഇ' എ​ന്ന പ​രി​പാ​ടി​ക്കാ​ണ് യു​എ​ഇ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ടു​ഗെ​ദ​ർ വി ​ചാ​ന്‍റ് ഫോ​ർ യു​എ​ഇ അ​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും രാ​ത്രി ഒ​ൻ​പ​തി​ന് യു​എ​ഇ ദേ​ശീ​യ​ഗാ​നം എ​ല്ലാ​വ​രും അ​വ​രു​ടെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ആ​ല​പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. യു​എ​ഇ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളി​ൽ സ​ന്തോ​ഷ​വും പ്ര​തീ​ക്ഷ​യും പ​ക​രു​ന്ന​തി​നാ​യി എ​ല്ലാ​വ​രും ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.