തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ കുടങ്ങിയ ബ്രിട്ടീഷ് പൗരന്മാർ നാട്ടിലേക്ക് മടങ്ങി. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് 268 പേരടങ്ങുന്ന സംഘം നാട്ടിലേക്ക് മടങ്ങിയത്.
ഇന്ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. തുടർന്ന് ഇവിടെനിന്ന് 158 പേരേയും കൂട്ടിയാണ് വിമാനം മടങ്ങിയത്.
കേരളത്തിലും തമിഴ്നാട്ടിലും ചികിത്സയ്ക്കായും വിനോദസഞ്ചാരത്തിനായും എത്തിയവരാണു യാത്രക്കാരെല്ലാവരും. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങിയത്. ഇവരിൽ ഏഴ് പേർ കോവിഡ് രോഗവിമുക്തി നേടിയവരാണ്.
കേരളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാർ നാട്ടിലേക്ക് മടങ്ങി
11:05 PM Apr 15, 2020 | Deepika.com