സി​ഗ്ന​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള ട്രെ​യി​നി​ൽ കേ​ര​ള​ത്തി​ലേ​ക്ക്; മൂ​ന്നു​പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ

09:19 PM Apr 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​ഗ്ന​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യെ​ത്തു​ന്ന ട്രെ​യി​നി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​ൾ​ക്കാ​ർ കേ​ര​ള​ത്തി​ലെ​ത്തു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബു​ധ​നാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ മൂ​ന്ന് ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ർ ക​ട​ക​ളി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്പോ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന ബ​ഹി​ഷ്ക​ര​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ഡ​ൽ​ഹി സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച് പ​രി​ഹ​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.