യു​പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും പു​നഃ​ക്ര​മീ​ക​രി​ക്കും

09:02 PM Apr 15, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് യൂ​ണി​യ​ന്‍ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ (യു​പി​എ​സ്‌​സി) നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ​യും അ​ഭി​മു​ഖ​ങ്ങ​ളു​ടെ​യും റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ര്‍​ഡു​ക​ളു​ടെ​യും തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് നി​ല​വി​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യാ​ത്ത​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ശേ​ഷി​ക്കു​ന്ന സി​വി​ല്‍ സ​ര്‍​വീ​സ് 2019 പേ​ഴ്സ​ണാ​ലി​റ്റി ടെ​സ്റ്റി​ന്‍റെ തീ​യ​തി മേ​യ് മൂ​ന്നി​ന് ശേ​ഷം പ്ര​ഖ്യാ​പി​ക്കും.

സി​വി​ല്‍ സ​ര്‍​വീ​സ​സ്2020 (പ്രി​ലി​മി​ന​റി), എ​ൻ​ജി​നി​യ​റിം​ഗ് സ​ര്‍​വീ​സ​സ് (മെ​യി​ന്‍), ജി​യോ​ള​ജി​സ്റ്റ് സ​ര്‍​വീ​സ​സ് (മെ​യി​ന്‍) പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഈ ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നാ​ല്‍ അ​ത് യു​പി​എ​സ്‌​സി​യു​ടെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ക​മ്പൈ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ്, ഇ​ന്ത്യ​ന്‍ ഇ​ക്ക​ണോ​മി​ക് സ​ര്‍​വീ​സ്, ഇ​ന്ത്യ​ന്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​ക​ള്‍ ഇ​തി​നോ​ട​കം മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

സി​എ​പി​എ​ഫ് 2020 പ​രീ​ക്ഷ​യു​ടെ തീ​യ​തി യു​പി​എ​സ്‌​സി വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ഡ​മി (എ​ന്‍​ഡി​എ1) പ​രീ​ക്ഷ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

എ​ന്‍​ഡി​എ ര​ണ്ട് പ​രീ​ക്ഷ സം​ബ​ന്ധി​ച്ച തീ​രു​മാ​നം വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജൂ​ണ്‍ 10 ന് ​പ​ര​സ്യ​പ്പെ​ടു​ത്തും. യു​പി​എ​സ്‌​സി​യു​ടെ മ​റ്റു പ​രീ​ക്ഷ​ക​ള്‍, അ​ഭി​മു​ഖ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ ക​മ്മീ​ഷ​ന്‍ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.