ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുന്നു. 11,933 പേർക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 10,197 പേരും ചികിത്സയിൽ തുടരുകയാണ്. 1,344 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്.
392 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരുക്കുന്നത് മഹാരാഷ്ട്രയിലാണ്. 2,687 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 178 പേരാണ് ഇവിടെ മരിച്ചത്. മഹാരാഷ്ട്രയ്ക്കു പുറമേ തമിഴ്നാട്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിൽ 1,204 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇവിടെ 12 പേരാണ് കോവിഡ് മൂലം മരിച്ചത്. ഡൽഹിയിൽ 1,561 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 30 പേർ രോഗം ബാധിച്ച് മരിച്ചു. രാജസ്ഥാൻ 1,005 പേർക്കാണ് രോഗമുള്ളത്. ഇവിടെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. മധ്യപ്രദേശിൽ 53 പേരും ഗുജറാത്തിൽ 30 പേരും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
രാജ്യത്ത് കോവിഡ് മരണം 392 ആയി; രോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക്
08:41 PM Apr 15, 2020 | Deepika.com