രാ​ജ്യ​ത്തെ 400 ജി​ല്ല​ക​ൾ കോ​വി​ഡ് ര​ഹി​ത​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് വ​ർ​ധ​ൻ

08:10 PM Apr 15, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 400 ജി​ല്ല​ക​ളി​ൽ കോ​വി​ഡ്-19 ഇ​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ് വ​ർ​ധ​ൻ. അ​ടു​ത്ത ര​ണ്ട് മൂ​ന്ന് ആ​ഴ്ച​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് പ്ര​വേ​ശി​ക്കാ​ത്ത 400ഓ​ളം ജി​ല്ല​ക​ളു​ണ്ട്. വൈ​റ​സ് എ​വി​ടെ​യാ​ണെ​ന്ന് കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കാ​ൻ ന​മു​ക്കു സാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്ത് ആ​ദ്യം കോ​റോ​ണ സ്ഥി​രീ​ക​രി​ച്ച ചൈ​ന​യി​ൽ​നി​ന്ന് വാ​ർ​ത്ത ജ​നു​വ​രി ഏ​ഴി​ന് പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​ന്നെ ഇ​ന്ത്യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ജ​നു​വ​രി 17ന് ​ത​ന്നെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ഹ​ർ​ഷ് വ​ർ​ധ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്ത് 10,197 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1,344 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. 392 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.